09:55am 29 November 2026
NEWS
കിയ സൊറെന്റോയുടെ ഹോൾസെയിൽ 4,500 യൂണിറ്റ് കടന്നു പ്രീമിയം എസ്.യു.വിക്ക് മികച്ച ഉപഭോക്തൃസ്വീകാര്യത
27/11/2026  06:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കിയ സൊറെന്റോയുടെ ഹോൾസെയിൽ 4,500 യൂണിറ്റ് കടന്നു പ്രീമിയം എസ്.യു.വിക്ക് മികച്ച ഉപഭോക്തൃസ്വീകാര്യത

ന്യൂഡൽഹി: കിയ ഇന്ത്യയുടെ പ്രീമിയം എസ്.യു.വിയായ കിയ സൊറെന്റോയുടെ മൊത്തവിൽപ്പന 4,500 യൂണിറ്റ് പിന്നിട്ടു. 2026 സെപ്റ്റംബറിൽ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ലഭിച്ച ഈ നേട്ടം, നൂതന സാങ്കേതികവിദ്യ, ആഡംബര സൗകര്യങ്ങൾ, ഹൈബ്രിഡ്, ഡീസൽ എൻജിൻ ഓപ്ഷനുകൾ എന്നിവയോടുള്ള ഉപഭോക്താക്കളുടെ താൽപര്യം വ്യക്തമാക്കുന്നതായി കമ്പനി അറിയിച്ചു. കിയയുടെ അഷ്വേർഡ് ബൈബാക്ക് പദ്ധതിയിലൂടെ മൂന്ന് വർഷത്തിന് ശേഷം വാഹനത്തിന്റെ അവശിഷ്ട മൂല്യത്തിന്റെ 70 ശതമാനം വരെ ഉറപ്പുനൽകുന്ന പദ്ധതിയും ലഭ്യമാണ്. നിശ്ചിത മൈലേജ് പരിധിക്കും മറ്റ് വ്യവസ്ഥകൾക്കും വിധേയമായാണ് ആനുകൂല്യം.

കിയ ഇന്ത്യ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ്, സൊറെന്റോയുടെ 4,500 യൂണിറ്റ് വിൽപ്പന ബ്രാൻഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും പ്രീമിയം എസ്.യു.വി ശ്രേണിക്ക് ലഭിക്കുന്ന സ്വീകാര്യതയുടെയും തെളിവാണെന്ന് പറഞ്ഞു. ആഗോള നിലവാരത്തിലുള്ള സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യവും വൈവിധ്യമാർന്ന പ്രകടനശേഷിയും സംയോജിപ്പിച്ച മോഡൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

1.6 ലിറ്റർ ടർബോ ജി.ഡി.ഐ ഹൈബ്രിഡ്, 2.2 ലിറ്റർ ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് സൊറെന്റോ എത്തുന്നത്. 180 പി.എസ് പെട്രോൾ എൻജിനും 65 പി.എസ് ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച ഹൈബ്രിഡ് പതിപ്പിന് എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ 19.6 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. ഡീസൽ പതിപ്പ് 193 പി.എസ് കരുത്തും 442 എൻ.എം ടോർക്കും നൽകുന്നു. രണ്ട് പവർട്രെയിനുകളിലും ഓൾ-വീൽ ഡ്രൈവ് സംവിധാനവും ടെറെയ്ൻ മോഡുകളും ലഭ്യമാണ്. ആറ്, ഏഴ് സീറ്റ് ക്രമീകരണങ്ങളിലുള്ള വാഹനത്തിൽ ആറ് സീറ്റർ പതിപ്പിന് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളാണുള്ളത്.

റിയൽടൈം ജനറേറ്റീവ് എ.ഐ അധിഷ്ഠിത കിയ എ.ഐ അസിസ്റ്റന്റ്, 85ലധികം കണക്റ്റഡ് കാർ ഫീച്ചറുകളുള്ള കിയ കണക്ട് 2.0, 30 ലെവൽ 2+ എ.ഡി.എ.എസ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന സാങ്കേതിക സവിശേഷതകൾ. ഉയർന്ന വേരിയന്റിൽ 10 എയർബാഗുകൾ വരെ ലഭ്യമാണ്. വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, 12 സ്പീക്കർ ബോസ് ഓഡിയോ സംവിധാനം എന്നിവയും വാഹനത്തിലുണ്ട്. ഉപഭോക്താക്കൾക്കായി പ്രത്യേക സർവീസ് അഡ്വൈസർ, മുൻഗണനാ സർവീസ് ബേ, പിക്കപ്പ്-ഡ്രോപ്പ് സൗകര്യം, നിശ്ചിത അറ്റകുറ്റപ്പണികൾക്ക് 90 മിനിറ്റ് എക്സ്പ്രസ് സർവീസ് എന്നിവ ഉൾപ്പെടുന്ന പ്രീമിയം സർവീസ് പദ്ധതിയും കിയ അവതരിപ്പിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img